യുവജനദിനാഘോഷം സംഘടിപ്പിച്ചു

ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് മാന്നാനം യൂണിറ്റിന്റെ നേതൃത്വത്തില്‍ മാന്നാനം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ യുവജനദിനാഘോഷം സംഘടിപ്പിച്ചു. ദിനാഘോഷത്തിനു മുന്നോടിയായി കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു. കെ.സി.വൈ.എല്‍ അംഗങ്ങള്‍ കാഴ്ചസമര്‍പ്പണത്തിനും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്കി. യൂണിറ്റു ഡയറക്ടര്‍ ബേബി ഓണശ്ശേരിയില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് യൂണിറ്റു പ്രസിഡന്റ് ആല്‍ബര്‍ട്ട് ടോമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യുവജനസമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്് ഉദ്ഘാടനം ചെയ്തു . യൂണിറ്റു ചാപ്ലെയിന്‍ ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടില്‍, സെക്രട്ടറി ക്രിസ്റ്റോ തോമസ് സാബു, ലേഡി അഡൈ്വസര്‍ പ്രൊഫ. മേഴ്‌സി മാത്യു, സിസ്റ്റര്‍ അഡൈ്വസല്‍ സിസ്റ്റര്‍ ഷൈനി എസ്.വി.എം, വൈസ് പ്രസിഡന്റ് ആന്‍മേരി ജയ്‌മോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്. എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ സമ്മേളനത്തില്‍ ആദരിച്ചു.

Previous Post

യു.കെ ക്‌നാനായ മിഷനുകളില്‍ വിന്‍സന്റ് ഡി പോള്‍ സംഘടനയും

Next Post

രാജപുരത്ത് യുവജനദിനാഘോഷം

Total
0
Share
error: Content is protected !!