കരിങ്കുന്നം ഇടവകയില്‍ നേതൃത്വകൂട്ടായ്മയും അജപാലന മാര്‍ഗ്ഗരേഖാരൂപീകരണവും നടത്തി

കരിങ്കുന്നം: സെന്റ് അഗസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ നേതൃത്വ കൂട്ടായ്മയും അജപാലന മാര്‍ഗ്ഗരേഖ രൂപീകരണവും നടത്തി. ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സമര്‍പ്പിതരും കൈക്കാരന്മാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും വിശ്വാസപരിശീലന അദ്ധ്യാപകരും കൂടാരയോഗഭാരവാഹികളും സമുദായ ഭക്തസംഘടന ഭാരവാഹികളും പങ്കെടുത്ത നേതൃത്വകൂട്ടായ്മയില്‍ 120 ഓളം പേര്‍ പങ്കെടുത്തു.

വികാരി ഫാ. ജെയിംസ് വടക്കേകണ്ടംകരിയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. അസിസ്റ്റന്റ് വികാരി ഫാ. അബ്രാഹം പുതുക്കുളത്തില്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ഷിന്‍സണ്‍ ഓലിക്കുന്നേല്‍, സണ്ണി ചക്കുങ്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധി ബീന ബിജു കാവനാല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. അജപാലന ശുശ്രൂഷയില്‍ ആത്മീയ, ഇടവക, കുടുംബ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ നടപ്പിലാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി.

Previous Post

കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മഴയാത്ര നടത്തി

Next Post

ഡിട്രോയിറ്റ് ഇടവകയില്‍ സണ്‍ഡേ സ്‌കൂള്‍ ടെന്‍ത് (10 )ഗ്രേഡ് കുട്ടികളുടെ ഗ്രാജുവേഷന്‍ നടത്തി

Total
0
Share
error: Content is protected !!