അഞ്ചുമണിക്കാറ്റ് ‘ തരംഗമായി

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ ‘ അഞ്ചു മണിക്കാറ്റ്’ യുവജന കൂട്ടായ്മ നവ്യാനുഭവമായി മാറി. പുതുമനിറഞ്ഞതും വ്യത്യസ്തവുമായ പരിപാടികള്‍ കോര്‍ത്തിണക്കി ഒത്തുചേര്‍ന്ന യുവജന കൂട്ടായ്മ ഒരു വലിയ തരംഗമായി മാറി. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ വിവിധ മത്സരങ്ങള്‍ ക്രമീകരിക്കുകയും ഒന്നിച്ച് ഭക്ഷണം ക്രമീകരിക്കുകയും ഫയര്‍ വര്‍ക്ക് ഒരുക്കുകയും ചെയ്തു. എല്ലാ’ ബുധനാഴ്ചകളിലും ഒന്നിച്ചുകൂടി തുടര്‍പരിപാടികള്‍ ക്രമീകരിക്കുവാന്‍ തീരുമാനിച്ചു. ജെന്‍സന്‍ ഐക്കരപ്പറമ്പില്‍ , നിയ ചെള്ളക്കണ്ടത്തില്‍, ഷെറില്‍ താന്നിക്കുഴിപ്പില്‍, മിലിന്‍ഡ നെല്ലിക്കാട്ടില്‍ എന്നിവര്‍ ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

Previous Post

മാഞ്ഞൂര്‍: ഞീഴൂര്‍ മുണ്ടുവേലില്‍ എം .യു തോമസ്

Next Post

KCCNA കണ്‍വെന്‍ഷന് വ്യാഴാഴ്ച തിരി തെളിയും

Total
0
Share
error: Content is protected !!