മറ്റക്കരയില്‍ യുവജന ദിനാഘോഷം

KCYL മറ്റക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജന ദിനാഘോഷം, നവാഗതര്‍ക്ക് സ്വീകരണം,അതിരൂപത ഭാരവാഹികള്‍ക്ക് സ്വീകരണം, ഉന്നത വിജയം നേടിയവര്‍ക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു. കെ.സി.വൈ.എല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം യൂണിറ്റ് ചാപ്ലയിന്‍ ഫാ.സിറിയക് മറ്റത്തില്‍ പതാക ഉയര്‍ത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് നിബു ബെന്നി അധ്യക്ഷത വഹിക്കുകയും, കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു .

അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് SSLC, Plus 2 പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങള്‍ക്ക് മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു. ഇടവക വികാരി ഫാ.സിറിയക് മറ്റത്തില്‍ നവാഗതര്‍ക്ക് മെഴുകുതിരികള്‍ കത്തിച്ച നല്‍കുകയും യൂണിറ്റ് സെക്രട്ടറി ബെറ്റി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സ്വീകരിക്കുകയും ചെയ്തു . യൂണിറ്റ് ഡയറക്ടര്‍ സാബു കാച്ചനോലിയ്ക്കല്‍ , സിസ്റ്റര്‍ അഡൈ്വസര്‍ സി.ജീനോ SVM, യൂണിറ്റ് ഭാരവാഹികള്‍ ആയ ബെറ്റി തോമസ്, മെല്‍ബിന്‍ മാത്യു, ശില്‍പ, ജിജോമോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ കേരള മാര്‍ച്ച് ഫോര്‍ ലൈഫ് – ജീവ സംരക്ഷണ സന്ദേശ യാത്ര ജൂലായ് 2 ന് ആരംഭിക്കും

Next Post

ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും നടത്തി.

Total
0
Share
error: Content is protected !!