അരീക്കര സെന്റ് റോക്കീസ് സ്‌കൂളില്‍ പ്രസംഗകളരി സംഘടിപ്പിച്ചു

അരീക്കര സെന്റ് റോക്കീസ് യൂ പി സ്‌കൂളില്‍ പ്രസംഗകളരി സംഘടിപ്പിച്ചു. അരീക്കര സ്‌കൂള്‍ മാനേജര്‍ ഫാ സ്റ്റാനി എടത്തിപറമ്പില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും അരീക്കര വാര്‍ഡ് മെമ്പറുമായ ജോണിസ് പി സ്റ്റീഫന്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗകളരി എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു. സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ്സ് ശ്രീമതി ജിബിമോള്‍ മാത്യു,പി ടി എ പ്രസിഡന്റ് സിജോ ജെയിംസ്, എം പി ടി എ പ്രസിഡന്റ് രെഞ്ചു ജോയ്, കുമാരി തെരേസ പീറ്റര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് വേണ്ടി വിവിധങ്ങളായ പരിപാടികളാണ് അരീക്കര സെന്റ് റോക്കീസ് സ്‌കൂളില്‍ സംഘടിപ്പിക്കുന്നത്.

 

Previous Post

ഷോള്‍ഡര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ നൂതന വിദ്യ മധ്യകേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച് കാരിത്താസ് ആശുപത്രി

Next Post

90 ലക്ഷത്തിന്‍്റെ മേരി ക്യൂറി റിസര്‍ച്ച് ഫെലോഷിപ്പ് ക്നാനായ വിദ്യാര്‍ഥിക്ക്

Total
0
Share
error: Content is protected !!