കൂടാരയോഗ പിക്‌നിക് ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

ചിക്കാഗോ : ബെന്‍സന്‍വി തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഇടവക കൂടാരയോഗ പിക്‌നിക് ഒരുക്കി.ല്‍ ഗ്വാഡല്യുപ്പെ കൂടാരയോഗത്തിന്റെ നേതൃത്വത്തിലാണ് പിക്‌നിക് നടത്തപ്പെട്ടത്. ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് ശേഷം പള്ളിയും പരിസരവും കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. തുടര്‍ന്ന് എല്ലാ പ്രായ വിഭാഗക്കാര്‍ക്കും വിവിധ മത്സരങ്ങള്‍ ക്രമീകരിച്ചു. കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കുകയും തുടര്‍ന്ന് ഒരുമിച്ച് പ്രാര്‍ത്ഥനാകൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു. പിക്‌നികിന് ഗ്വാഡല്യുപ്പെ കൂടാര്‍യോഗ കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറ നേതൃത്വം നല്‍കി.

Previous Post

ന്യൂ ജേഴ്സി ഇടവകയില്‍ മതബോധന ഗ്രാജുവേഷന്‍

Next Post

ലൈബ്രറി പ്രവര്‍ത്തനോദ്ഘാടനം

Total
0
Share
error: Content is protected !!