ന്യൂ ജേഴ്സി ഇടവകയില്‍ മതബോധന ഗ്രാജുവേഷന്‍

ന്യൂ ജേഴ്സി: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ മതബോധന ഗ്രാജുവേഷന്‍ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഗ്രാജുവേഷന്‍ തൊപ്പി അണിഞ്ഞ് അദ്ധ്യാപകര്‍ക്കൊപ്പം പ്രതിക്ഷണമായി നീങ്ങുകയും ഇടവക വികാരി പ്രത്യേക ആശീര്‍വാദം നല്‍കുകയും ചെയ്തു. എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി ഇടവകയുടെ ആദരവ് അര്‍പ്പിച്ചു.

മതബോധന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജൂബി കിഴക്കേപ്പുറം, വൈസ് പ്രിന്‍സിപ്പാള്‍ സിജോയ് പറപ്പള്ളില്‍, മതാധ്യാപകര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

Previous Post

മാനന്തവാടി പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനം തുടങ്ങി

Next Post

കൂടാരയോഗ പിക്‌നിക് ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

Total
0
Share
error: Content is protected !!