കൂടല്ലൂര്‍: കെ.സി.വൈ.എല്‍ ഒരുക്കിയ പച്ചക്കറിത്തോട്ടം യുവതീയുവാക്കന്മാര്ക്കു ഉത്സവമായി, അതിരൂപതാസമിതിയുടെ കൃഷിക്കൂട്ടം മത്സരത്തില്‍ അണിചേരുവാനായിട്ടാണ് യുവജനങ്ങള്‍ ഒത്തു ചേര്‍ന്നത്. വിവിധയിനം പച്ചക്കറികള്‍ നടുവാന്‍ നിലമൊരുക്കുകയും വളമിടുകയും നനയ്ക്കുകയും ചെയ്തതിലൂടെ പരിസ്ഥിതിബോധം നല്‍കുകയെന്ന ലക്ഷ്യവും നിറവേറ്റുവാന്‍ കഴിഞ്ഞു. സംരക്ഷണത്തിനായി അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു.
കെ.സി.വൈ.എല്‍ ഡയറക്ടര്‍ ജയിംസ് എറികാട്ട്, സി. ജോബിത, ഭാരവാഹികളായ അലക്സിന് വെള്ളാപ്പള്ളില്‍, ജോയല്‍ ജോര്‍ജ് ചേത്തലില്‍, ആല്‍ഫി മാത്യു കോളങ്ങായില്‍, എഞ്ചല്‍ ലിജോ വെള്ളാപ്പള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.