വയനാട് – പെരിക്കല്ലൂര്‍ ഫൊറോനയിലെ ക്രൈസ്റ്റ് നഗര്‍ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക േഫാറത്തിന്‍്റെ നേതൃത്വത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി യൂണിറ്റ് പ്രസിഡന്‍്റ് ജോസ് പള്ളിക്കര അദ്ധ്യക്ഷത വഹിച്ചു കെ.സി.സി. മലബാര്‍ മേഖലാ പ്രസിഡന്‍്റ് ജോസ് കണിയാപറമ്പില്‍ ക്ളബ്ബ് ഉദ്ഘാടനം ചെയ്തു ഫാ: ബിബിന്‍ കുന്നേല്‍ അനുഗ്രഹ പ്രഭാഷണവും, കെ.സി.സി. അതിരൂപത ജോയിന്‍്റ് സെക്രട്ടറി ഷിജൂ കൂറാന, കര്‍ഷക ഫൊറം അതിരൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്, കെ.സി.സി പെരിക്കല്ലൂര്‍ ഫൊറോന പ്രസിഡന്‍്റ് ജോണി പുത്തന്‍കണ്ടത്തില്‍, കര്‍ഷക ഫൊറം ഫൊറോന കണ്‍വീനര്‍ ജോണ്‍ കുളക്കാട്ടുകുടി എന്നിവര്‍ ആശംസാപ്രസംഗങ്ങളും നടത്തി. സണ്ണി കീഴോട്ടുകുന്നേല്‍ സ്വാഗതവും, ജോസ് ഇരുക്കാലയില്‍ കൃതജ്ഞതയും പറഞ്ഞു. കര്‍ഷക ക്ളബ്ബ് കണ്‍വീനറായി ബെന്നി പുത്തന്‍കണ്ടത്തില്‍ തിരഞ്ഞെടക്കപ്പെട്ടു.