പ്ലാറ്റിനം സ്റ്റാഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ആരംഭിച്ച പ്ലാറ്റിനം സ്റ്റാഴ്‌സ് കര്‍മ്മ പദ്ധതിയുടെ നാല് ബാച്ചുകളില്‍പ്പെട്ട കുട്ടികള്‍ക്കായി കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വച്ച് 3-ദിവസത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ നിര്‍വഹിച്ചു.. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറ ഫാ. സിബിന്‍ കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു .  ജോബി ജോണ്‍, കമല്‍ സുരേഷ്, ഫാ. ജോണ്‍സണ്‍, ഷംമ്യ, അര്‍ച്ചന പ്രസിബ്  എന്നിവര്‍  ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

മോനിപ്പള്ളി : അരകുംതാനത്ത് (പുളിവേലില്‍) P K ജോര്‍ജ്

Next Post

പുതുശ്ശേരി പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

Total
0
Share
error: Content is protected !!