മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണവും എന്‍ഡോവ് മെന്റ് വിതരണവും സംഘടിപ്പിച്ചു

മടമ്പം :  പി കെ എം കോളേജ് സ്ഥാപകനും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ ഏഴാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണവും എന്‍ഡോവ് മെന്റ് വിതരണവും പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ സംഘടിപ്പിച്ചു. പി കെ എം കോളേജ് ഓഫ് എജുക്കേഷന്‍ ലോക്കല്‍ മാനേജറും ബര്‍സാറുമായ ഫാ. മാത്യു മെത്താനത്ത് അനുസ്മരണ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെസ്സി എന്‍ സി അധ്യക്ഷത വഹിച്ചു. ശേഷം കുന്നശ്ശേരി പിതാവിന്റെ പേരില്‍ സ്റ്റാഫ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു.

 

Previous Post

ഏച്ചോം: പുത്തന്‍പുരയ്ക്കല്‍ മങ്ക

Next Post

റീഡിങ് ഡേ സെലിബ്രേഷന്‍

Total
0
Share
error: Content is protected !!