2024-25 അദ്ധ്യായന വര്‍ഷം മുതല്‍ കേരള സര്‍വകലാശാലയില്‍ ആരംഭിക്കുന്ന U.G (FYUGP) കോഴ്സുകളെക്കുറിച്ച് (നാലു വര്‍ഷ ഡിഗ്രി കോഴസുകളെ പറ്റി ) രക്ഷകര്‍ത്താക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവബോധം നല്കുന്നതിനു വേണ്ടി കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി Career Webinar – ദിശ2k24 സംഘടിപ്പിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്റെ അധ്യക്ഷതയില്‍ കൂടിയ വെബിനാര്‍ MG യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.(ഡോ.) സാബു തോമസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ബി.സി.എം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സ്റ്റെഫി പുതിയകുന്നേല്‍ ക്ലാസ്സ് നയിക്കുകയും വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. അതിരൂപത ചാപ്ലയിന്‍ ഫാ. റ്റീനേഷ് കുര്യന് പിണര്‍ക്കയില്‍, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അഡൈ്വസര്‍ സി. ലേഖ SJC, ഭാരവാഹികളായ അമല്‍ സണ്ണി, നിതിന്‍ ജോസ്, ജാക്സണ് സ്റ്റീഫന്‍,ബെറ്റി തോമസ്,അലന് ബിജു, അലന് ജോസഫ് ജോണ്‍ എന്നിവര്‍ നേതൃത്വം നല്കി. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും 50 ഓളം യുവജനങ്ങള്‍ പങ്കെടുത്തു.