രാജപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു നാടിന്‍്റെ സംസ്കാരം രൂപപ്പെടുത്തുന്നതാണന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂളിന്‍െറ സില്‍വര്‍ ജൂബിലി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ പുരോഗതി നമ്മളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കും. മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസം ആധുനിക ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുമെന്നും എം.പി പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ അധ്യക്ഷതവഹിച്ചു.
കാലഘട്ടത്തിന്‍്റെ നന്മ പ്രചരിപ്പിക്കുന്നതായിരിക്കണം ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് മാര്‍ പണ്ടാരശേരില്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഒരു നാടിന്‍്റെയും പ്രദേശത്തിന്്റെയും നന്മയ്ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ആദിമ തലമുറ ചെയ്ത സേവനങ്ങള്‍ ഒരു നാടിന്‍്റെ സാമ്പത്തിക സാംസ്കാരിക കാര്‍ഷിക ഭദ്രതയ്ക്ക് കാരണമായെന്നും പിതാവ് പറഞ്ഞു.
മാനേജര്‍ ഫാ. ജോസ് അരീച്ചിറ, പ്രിന്‍സിപ്പല്‍ ജോബി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, സ്നേഹ വീട് കണ്‍വീനര്‍ ജയിന് പി വര്‍ഗീസ്, ബ്ളോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്ത് അംഗം വനജ ഐത്തു, പി.ടി.എ പ്രസിഡന്റ് കെ.എ പ്രഭാകരന്, ഹെഡ്മാസ്റ്റര് ഒ.എ ഏബ്രാഹം, എ.എല്‍.പി.എസ് ഹെഡ്മാസ്റ്റര് കെ.ഒ ഏബ്രാഹം, മിനി ജോസഫ് നെല്ലിക്കാകണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ഫുള്‍ എപ്ളസ് ജേതാക്കള്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്കി. സ്നേഹ വീട് പ്രഖ്യാപനം കണ്‍വീനര്‍ ജയിന് പി. വര്‍ഗീസ് നടത്തി. അക്കാദമിക് വര്‍ഷ ഉദ്ഘാടനവും മാസ്റ്റര്‍ പ്ളാന്‍ പ്രകാശനവും ഷിനോജ് ചാക്കോയും ജൂബിലി ലോഗോ പ്രകാശനം ടി.കെ നാരായണനും നിര്‍വഹിച്ചു.