സെന്റ് മാത്യൂസ് എല്‍ പി സ്‌കൂളില്‍ ‘ഒരു തണല്‍മരം ‘ പദ്ധതിക്ക് തുടക്കം

കൈപ്പുഴ സെന്റ് മാത്യൂസ് എല്‍ പി സ്‌കൂളില്‍, പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ,കുട്ടികളില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി സ്‌കൂളില്‍ ‘ഒരു തണല്‍മരം ‘ പദ്ധതിക്ക് ആരംഭം കുറിച്ചു .പദ്ധതി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനോയി കെ. എസ്സ് ഉം ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് പുതുതായി എത്തിയ കുട്ടികളും ചേര്‍ന്ന് സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ആയിരിക്കും ഇവര്‍ നാലാം ക്ലാസ്സില്‍ എത്തുന്നതുവരെ ഈ വൃക്ഷതൈയുടെ പരിപാലന ചുമതല .നാലാം ക്ലാസില്‍ നിന്ന് പ്രമോഷന്‍ ആയി അടുത്ത സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇവര്‍ നട്ട് പരിപാലിച്ച മരത്തിന് ഇവരുടെ ബാച്ചിന്റെ പേര് നല്‍കുന്നതാണ് പദ്ധതി. ഇങ്ങനെ ഓരോ വര്‍ഷവും പുതുതായി ഒന്നാം ക്ലാസ് എത്തുന്ന കുട്ടികള്‍ ചേര്‍ന്ന് പരിസ്ഥിതി ദിനത്തില്‍ പുതിയ വൃക്ഷത്തൈ നടും. ഓരോ വര്‍ഷവും ഓരോ പുതിയ തണല്‍മരം വീതം സ്‌കൂളില്‍ നട്ടു പരിപാലിക്കും. ഈ പദ്ധതി വഴി സ്‌കൂളിനെ കൂടുതല്‍ ഹരിതാഭം ആക്കുന്നതിനും കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ലക്ഷ്യമിടുന്നു.

Previous Post

ഹഗ് ദ ട്രീ ക്യാമ്പയിന്‍  സംഘടിപ്പിച്ചു

Next Post

ഇടവക ദിനാഘോഷം

Total
0
Share
error: Content is protected !!