ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് സ്ഥാപക ഭാരവാഹികളെ ആദരിച്ചു.

കരിപ്പാടം : ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കരിപ്പാടം യൂണിറ്റ് സ്ഥാപക ഭാരവാഹികളെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് ശ്രീ.ജോമോന്‍ പുന്നൂസ് അധ്യക്ഷത വഹിച്ച യോഗം അതിരൂപത പ്രസിഡന്റ് ബാബു പറമ്പെടത്തുമലയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചാപ്ലെയിന്‍ ഫാ. ഫിലിപ്പ് ആനിമൂട്ടില്‍ അനുഗ്രഹ പ്രഭാഷണവും അതിരൂപതാ ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം മുഖ്യപ്രഭാഷണവും നടത്തി. തുടര്‍ന്ന് യൂണിറ്റിന്റെ സ്ഥാപക ഭാരവാഹികളായ ശ്രീ.ജോണ്‍ ആക്കാത്തറ, ലൂക്കോസ് പൂച്ചുംകണ്ടത്തില്‍, ജോയ് കരോട്ടുമുണ്ടക്കല്‍, ബിജു കിഴക്കേക്കാലായില്‍, ജോണ്‍ പൂച്ചാക്കാടന്‍, ചാക്കോ കടുവാമാണ്ടിയില്‍, ടോമി കളരിക്കല്‍, ജോസ് കോരോത്ത്മഠത്തില്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. തുടര്‍ന്ന് യൂണിറ്റ് സെക്രട്ടറി ജെയിംസ് മരതൂര്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ബാബു മ്യാലില്‍ കണക്കും അവതരിപ്പിച്ചു . യോഗത്തില്‍ ഫൊറോന പ്രതിനിധി .ബെപ്പിച്ചന്‍ തുരുത്തി സ്വാഗതവും, മുന്‍ പ്രസിഡന്റ് ജോര്‍ജ് നടുവിലേടത്ത് യോഗത്തിനു നന്ദിയും പ്രകാശിപ്പിച്ചു.

Previous Post

പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പകര്‍ന്നുകൊണ്ട് മാസ്സ്

Next Post

മാതൃദിനാഘോഷം

Total
0
Share
error: Content is protected !!