ഏറ്റുമാനൂരില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു

കോട്ടയം അതിരൂപതയില്‍ കൂടാരയോഗത്തിന് തുടക്കം കുറിച്ച ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ഇടവക കൂടാരയോഗത്തിന്റെ 34-മത് വാര്‍ഷിക ആഘോഷങ്ങള്‍ 2024 ജൂണ്‍ 2, ഞായറാഴ്ച വൈകുന്നേരം 4.30 ന് പരിശുദ്ധ കുര്‍ബാനകുശേഷം മള്ളുശ്ശേരി പള്ളി ഇടവക വികാരി ഫാ. ജോസ് കടവില്‍ചിറയില്‍ ഉദ്ഘാടനം ചെയ്തു.

പതാക ഉയര്‍ത്തലിന് ശേഷം കള്‍ച്ചറല്‍ സെന്ററില്‍ കൂടാരയോഗം കേന്ദ്ര പ്രസിഡന്റ് ബെന്നി കറത്തേടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും പാസാക്കി.

ഇടവകയിലെ മുന്‍ വികാരിയും മള്ളുശ്ശേരി പള്ളി വികാരിയുമായ ഫാ. ജോസ് കടവില്‍ച്ചിറയില്‍ യോഗം ഉല്‍ഘാടനം ചെതു സംസാരിച്ചു. ഇടവകയില്‍ പുതിയതായി ചുമതലയേറ്റ ഫാ. ലുക്ക് കരിമ്പിലിന് യോഗത്തില്‍ സ്വീകരണം നല്‍കി. ഇടവകയില്‍ 10, 12 ക്ലാസ്സുകളില്‍ സ്‌കൂളിലും വിശ്വാസപരിശീലനത്തിലും മികച്ച വിജയം നേടിയവര്‍ക്കും അക്കാദമിക തലത്തിലും കലാ കായിക മത്സരങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കും അവര്‍ഡുകള്‍ നല്‍കി. ഇടവകയിലെ 90 മുതല്‍ 103 വയസുവരെ പ്രായമുള്ള 11 വ്യക്തികളെ മീറ്റിംഗില്‍ ആദരിച്ചു.

വാര്‍ഡ് യോഗങ്ങളില്‍ 20 വര്‍ഷം മുടങ്ങാതെ പങ്കെടുത്ത പോളക്കല്‍ ജോസഫ് വത്സമ്മ ദമ്പതികളെയും നഴ്‌സിങ്ങില്‍ PhD നേടിയ Dr. ബിന്ദു കെ. അബ്രാഹാമിനെയും ചടങ്ങില്‍ പ്രേത്യേകം ആദരിക്കുകയുണ്ടായി. 2024-2027 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കൂടാരയോഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ യോഗത്തില്‍ ചുമതലയേറ്റു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ബെന്നി കറത്തേടം

 

Previous Post

സെന്‍റ് ആന്‍സ് സ്കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു

Next Post

താമരക്കാട്: പരക്കാട്ട് അന്നക്കുട്ടി ഉതുപ്പ്

Total
0
Share
error: Content is protected !!