പ്രവേശനോത്സവത്തിന് മിഴിവേകി വിജയോത്സവും

മടമ്പം : പുതിയ അധ്യയന വര്‍ഷാരംഭവും വിജയോത്സവും സംയുക്തമായി ആഘോഷിച്ചുകൊണ്ട് മടമ്പം മേരിലാന്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. PTA പ്രസിഡന്റ് മനോജ് മാവേലില്‍ അധ്യക്ഷത വഹിച്ച യോഗം സ്‌കൂള്‍ മാനേജര്‍ വെരി റെവ. ഫാദര്‍ സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി ESCCP ത്രേസ്യാമ്മ മാത്യു, വാര്‍ഡ് കൗണ്‍സിലര്‍മാരായ വിജില്‍ മോഹന്‍, മീന സജി MPTA പ്രസിഡന്റ് . അനില സിറില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം പുതുതായി സ്‌കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളെയും സ്വാഗതം ചെയ്തു കൊണ്ടുള്ള വര്‍ണ്ണ ശബളമായ റാലിയില്‍ സ്‌കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. പരിപാടികള്‍ക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത, സീനിയര്‍ അസിസ്റ്റന്റ് ബിജുമോന്‍ എന്‍ എം, സിസ്റ്റര്‍ ഷൈന, ആനി ആഷ്ലി ജോസ്, അഞ്ചു റോയ്, റോയ്മോന്‍ ജോസ്, സജി എബ്രഹാം, സിറിയക് എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

കട്ടച്ചിറ: കുടുംന്തനാംകുഴിയില്‍ കെ.ലൂക്കോസ്

Next Post

പിറവം: കുഞ്ഞമ്മാട്ടില്‍ ആലീസ് ജോണ്‍

Total
0
Share
error: Content is protected !!