ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ : ഏകദിനധ്യാനം ജൂണ്‍ 7 ന്

കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായ ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതലത്തില്‍ ഏകദിനധ്യാനം സംഘടിപ്പിക്കുന്നു. കല്ലറ സെന്റ് തോമസ് പള്ളിയുടെ ശതോത്തര രജതജൂബിലിയോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ കൈപ്പുഴ ഫൊറോനയുടെ ആതിഥേയത്വത്തില്‍ കല്ലറ സെന്റ് തോമസ് പള്ളിയില്‍ ജൂണ്‍ 7 വെള്ളിയാഴ്ചയാണു ധ്യാനം. രജിസ്ട്രേഷനെ തുടര്‍ന്ന് 10 മണിക്ക് മാര്‍ മാത്യു മൂലക്കാട്ടു മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. കെ.സി.ഡബ്ല്യു പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍ ആമുഖസന്ദേശം നല്കും. കോട്ടയം സെന്റ് ആന്റണീസ് തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ വചനചിന്തകള്‍ പങ്കുവയ്ക്കും. ഉച്ചകഴിഞ്ഞ് ദിവ്യകാരുണ്യ ആരാധനയ്ക്കും പ്രദക്ഷിണത്തിനും അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നേതൃത്വം നല്‍കും. ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, കല്ലറ സെന്റ് തോമസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. അതിരൂപതാ ഫൊറോന ഭാരവാഹികള്‍ പരിപാടികള്‍ക്കും നേതൃത്വം നല്‍കും. വിവിധ ഫൊറോനകളില്‍ നിന്നായി ആയിരത്തോളം പേര്‍ പങ്കെടുക്കും.

 

Previous Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വനിതാസംഗമം ബാംഗ്ലൂരില്‍

Next Post

പൂഴിക്കോല്‍: മുകളേല്‍ എം. എം. ചുമ്മാര്‍

Total
0
Share
error: Content is protected !!