അമ്മമേളത്തിന്‍ ഉത്സവമായി ബെന്‍സന്‍വില്‍ ഇടവക തിരുനാള്‍

ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോന ദൈവാലയത്തിലെ പ്രഥമ തിരുനാളിന് വിമണ്‍സ് മിനിസ്ട്രിയുടെ അമ്മമേളം തരംഗമായി. സാബു ഇലവുങ്കല്‍ പരിശീലനം നല്‍കിയ അമ്മമാരുടെ അരങ്ങേറ്റവും പ്രകടനവും ഏവരെയും അത്ഭുതപ്പെടുത്തി.തിരുഹൃദയമഹോത്സവത്തിന് ഏറെ മോടി പിടിപ്പിച്ച അമ്മ മേളത്തെ ഏവരും പ്രശംസിച്ചു.ഏറെ ദിവസത്തെ പരിശീലനത്തിന് ശേഷം തിരുഹൃദയത്തണലില്‍ തിരുഹൃദയ മഹോത്സവത്തിന് അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞത് ഏറെ അനുഗ്രഹപ്രദമായി കാണുന്നു എന്ന് അമ്മമേള ടീം അംഗങ്ങള്‍ പങ്കു വെച്ചു.

 

 

Previous Post

കൈപ്പുഴ: ഇലക്കാട്ട് ഏലിയാമ്മ ജോസഫ്

Next Post

ചിക്കാഗോ തിരുഹൃദയ മഹോത്സവത്തിന് കൊടിയേറി

Total
0
Share
error: Content is protected !!