മിഷന്‍ ലീഗ് സമ്മര്‍ ക്യാമ്പ് – രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി

ന്യൂജേഴ്‌സി: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ തലത്തില്‍ ‘റിജോയ്സ് 2024’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിന്റെ രെജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി. ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ അലീസ വെളുത്തേടത്ത്പറമ്പില്‍, സിയോണ പറപ്പള്ളില്‍, ഇവാന കടിയംപള്ളില്‍ എന്നിവരില്‍ നിന്നും രെജിസ്ട്രേഷന്‍ ഫോം ഏറ്റുവാങ്ങിക്കൊണ്ട് ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍ കിക്ക് ഓഫ് നടത്തി.

ജൂണ്‍ 7, 8, 9 തിയതികളില്‍ ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയുടെ ആതിഥേയത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. ക്നാനായ റീജിയണിലെ വിവിധ ഇടവകകളില്‍ നിന്നുമുള്ള മിഷന്‍ ലീഗ് അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കും.

സിജോയ് പറപ്പള്ളില്‍

Previous Post

കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിച്ചു

Next Post

കൈപ്പുഴ: ഇലക്കാട്ട് ഏലിയാമ്മ ജോസഫ്

Total
0
Share
error: Content is protected !!