കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായി 1938 മെയ് 24 ന് തുടക്കം കുറിച്ച ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ 86-ാം അതിരൂപതാതല ജന്മദിനാഘോഷപരിപാടികള് പടമുഖം ഫൊറോനയുടെ ആതിഥേയത്വത്തില്‍ ബൈസണ്‍വാലി മായല്ത്താമാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സംഘടിപ്പിച്ചു. കെ.സി.സി പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയിലിന്റെ അദ്ധ്യക്ഷത ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു കെ.സി.സി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന ചാപ്ലെയിന്‍ ഫാ. ഷാജി പൂത്തറ, അതിരൂപതാ ഭാരവാഹികളായ ബേബി മുളവേലിപ്പുറം, ജോണ്‍ തെരുവത്ത്, എം.സി. കുര്യാക്കോസ്, ഷിജു കൂറാനയില്‍, സാബു കരിശ്ശേരിക്കല്‍, ബിനു ചെങ്ങളം, ജോസ് കണിയാപറമ്പില്‍, എന്നിവരും വികാരി ഫാ. ഷൈജു കല്ലുവെട്ടാംകുഴിയില്‍, ജോണ്സണ് നാക്കോലിക്കര, ഷാജി കണ്ടച്ചാന്‍കുന്നേല്‍, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് മഞ്ജു ജിന്‍സ്, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് നിധിന് ലൂക്കോസ്, ജോസ് കെ.ജെ എന്നിവരും പ്രസംഗിച്ചു. കെ.സി.സി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ കെ.സി.സി പതാക ഉയര്‍ത്തിയതോടെയാണ് ജന്മദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്ന് ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍ ക്ലാസ്സ് നയിച്ചു. സമുദായ സംഘടനകളായ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെയും ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും സംയുക്ത സംഗവും ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പടമുഖം ഫൊറോനയിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയിലെ എല്ലാ ഇടവകകളിലെയും കെ.സി.സി.യൂണിറ്റികളുടെ നേതൃത്വത്തില്‍ മെയ് 26-ാം തീയതി ഞായറാഴ്ച കെ.സി.സി യൂണിറ്റ് പ്രസിഡന്റ് പതാക ഉയര്‍ത്തുകയും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.