കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായി 1938 മെയ് 24 ന് തുടക്കം കുറിച്ച ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ 86-ാം അതിരൂപതാതല ജന്മദിനാഘോഷപരിപാടികള് പടമുഖം ഫൊറോനയുടെ ആതിഥേയത്വത്തില്‍ മെയ് 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ബൈസണ്‍വാലി മായല്ത്താമാതാ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ സംഘടിപ്പിക്കുന്നു. അതിരൂപതാ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കെ.സി.സി പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കെ.സി.സി അതിരൂപതാ പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തും. ഫൊറോന ചാപ്ലെയിന്‍ ഫാ. ഷാജി പൂത്തറ, അതിരൂപതാ ഭാരവാഹികളായ ബേബി മുളവേലിപ്പുറം, ജോണ്‍ തെരുവത്ത് എന്നിവര്‍ പ്രസംഗിക്കും. ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍ ക്ളാസ് നയിക്കും. സമുദായ സംഘടനകളായ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെയും ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെയും സംയുക്ത സംഗവും ദിനാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടും. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയിലെ എല്ലാ ഇടവകകളിലെയും കെ.സി.സി.യൂണിറ്റികളുടെ നേതൃത്വത്തില്‍ മെയ് 26-ാം തീയതി ഞായറാഴ്ച കെ.സി.സി യൂണിറ്റ് പ്രസിഡന്റ് പതാക ഉയര്‍ത്തുകയും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.