ക്നാനായ റീജിയണല്‍ ക്വിസ് മത്സര വിജയികള്‍

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണ്‍ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ന്യൂ യോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.

ആല്‍ഡെന്‍ ഷിബി തള്ളത്തുകുന്നേല്‍ (സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, ന്യൂ യോര്‍ക്ക്), ഇസബെല്‍ വേലികെട്ടല്‍ (സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, സാന്‍ ഹൊസെ, കാലിഫോര്‍ണിയ) എന്നിവര്‍ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി. ക്നാനായ റീജിയണല്‍ ഡിറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍ വിജയികളെ അഭിനന്ദിച്ചു.

ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മിഷന്‍ ലീഗ് റീജിയണല്‍ ഭാരവാഹികളായ ഫാ. ബിന്‍സ് ചേത്തലില്‍, സിജോയ് പറപ്പള്ളില്‍, ഷീബാ താന്നിച്ചുവട്ടില്‍, സുജാ ഇത്തിത്തറ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

 

Previous Post

ക്നാനായ സ്റ്റാര്‍സ് പുതിയ ബാച്ചിനായുള്ള സെലക്ഷന്‍ ക്യാമ്പ് മെയ് 16 മുതല്‍ തൂവാനിസയില്‍

Next Post

സെന്റ് കുര ്യാക്കോസ് പബ്ലിക് സ്‌കൂള്‍, കടുത്തുരുത്തി സി.ബി.എസ്.ഇ. പരീക്ഷാഫലം 2024

Total
0
Share
error: Content is protected !!