ക്നാനായ സ്റ്റാര്‍സ് പുതിയ ബാച്ചിനായുള്ള സെലക്ഷന്‍ ക്യാമ്പ് മെയ് 16 മുതല്‍ തൂവാനിസയില്‍

കോട്ടയം അതിരൂപതയിലെ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ അപ്നാദേശിന്റെ പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിന്റെ നിലവിലുള്ള 13 ബാച്ചുകളുടെ തുടര്‍ച്ചയായി 14-ാം ബാച്ചിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള ക്യാമ്പ് മെയ് 16,17 തീയതികളില്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ സംഘടിപ്പിക്കുന്നു. 16 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് ആരംഭിച്ച് 17 വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കുന്ന ക്യാമ്പില്‍ അതിരൂപതയുടെ കോട്ടയം പ്രദേശത്തെ വിവിധ ഇടവകകളില്‍ നിന്നും ഇടവക വികാരിമാര്‍ വഴി പേര് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കുട്ടികള്‍ പങ്കെടുക്കേണ്ടതാണ്. വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ ക്ലാസ്സുകളും ശാസ്ത്രീയ വിലയിരുത്തലും നടത്തിയായിരിക്കും പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുക.

Previous Post

മാറിക: കരോട്ടുപുളിക്കല്‍ കെ.സി ജയിംസ്

Next Post

ക്നാനായ റീജിയണല്‍ ക്വിസ് മത്സര വിജയികള്‍

Total
0
Share
error: Content is protected !!