ഹ്യൂസ്റ്റനില്‍ മദേഴ്സ്ഡേ സമുചിതമായി ആചരിച്ചു

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ മെയ് പന്ത്രണ്ട് ഞായറാഴ്ച മാതൃദിനം ആചരിച്ചു. ദൈവാലയത്തിലെ വിശുദ്ധ കുര്ബാനകള്‍ക്കു ശേഷം എല്ലാ അമ്മമാര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ.ജോണ്‍സന്‍ നീലംകാവില്‍ എന്നിവര്‍ ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും കുര്‍ബാനമധ്യേ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

അമ്മമാരുടെ സമര്‍പ്പണവും ത്യാഗോജ്വലവും , കഠിനാധ്വാനവും, പ്രാര്‍ത്ഥനയും നിറഞ്ഞ ജീവിതം കുടുംബങ്ങളുടെ വളര്‍ച്ചക്കും, കെട്ടുറപ്പിനും വരും തലമുറയുടെ വിജയത്തിന്റെയും അടിസ്ഥാനമെന്ന് വൈദികര്‍ സന്ദേശത്തില്‍ പറയുകയുണ്ടായി. അഞ്ഞൂറോളം അമ്മമാര്‍ കുടുംബസമേതം കുര്‍ബാനകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുത്തു.

ബിബി തെക്കനാട്ട്

 

 

Previous Post

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ മദേഴ്സ് ഡേ ആഘോഷിച്ചു

Next Post

ഷോപ്പിംഗ് കോംപ്ളക്സ് വെഞ്ചിരിച്ചു

Total
0
Share
error: Content is protected !!