കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ റീജിയണിന്റെ സഹകരണത്തോടുകൂടി മടമ്പം- പെരിക്കല്ലൂര്‍ ഫൊറോനയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ത്രിദിന ക്യാമ്പ് തേറ്റമല സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ.ജോര്‍ജ് കപ്പുകാലായില്‍ *Esperanza 2k24 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജാക്‌സണ്‍ സ്റ്റീഫന്‍ മണപ്പാട്ട് ഏവരെയും സ്വാഗതം ചെയ്യുകയുണ്ടായി. പെരിക്കല്ലൂര്‍ ഫൊറോന കെ.സി.വൈ.എല്‍ ചാപ്ലയിന്‍ ഫാ.ജിബിന്‍ താഴത്തുവെട്ടത്തില്‍ ആമുഖസന്ദേശവും കെ.സി.സി മലബാര്‍ റീജിയണ്‍ സെക്രട്ടറി ഷിജു കൂറാനയില്‍ മുഖ്യപ്രഭാഷണണവും നടത്തുക ഉണ്ടായി. K.C.W.A മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബിന്‍സി ടോമി മറികവീട്ടില്‍, കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ട്രഷറര്‍ അലന്‍ ജോസഫ്, കെ.സി.വൈ.എല്‍ മടമ്പം ഫൊറോന ചാപ്ലയിന്‍ ഫാ.ഫിലിപ്പ് കൊച്ചുപറമ്പില്‍ , യൂണിറ്റ് ചാപ്ലയിന്‍ ഫാ. ഷാജി മേക്കര, മലബാര്‍ റീജിയന്‍ ഭാരവാഹികളായ അനീറ്റ ബിജു , ജ്യോതിസ് തോമസ്, അഖില്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആരംഭിച്ച ക്യാമ്പില്‍ എണ്‍പതോളം പേര്‍ പങ്കെടുക്കുകയുണ്ടായി. ആരംഭത്തില്‍ ഐസ് ബ്രേക്കിംഗ് സെഷന്‍സും നിരവധി ഗെയിമുകളും മലബാര്‍ റീജിയണ്‍ ഭാരവാഹികളായ ജോയിന്റ് സെക്രട്ടറി ജ്യോതിസ് തോമസ് , വൈസ് പ്രസിഡന്റ് അനീറ്റ , ട്രഷറര്‍ അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.
പെരിക്കല്ലൂര്‍ മടമ്പം ഫൊറോന പ്രസിഡന്റുമാരായ ലെനിന്‍ വി എം,അമല്‍ കട്ടേല്‍ ഒപ്പം തേറ്റമല യൂണിറ്റ് പ്രസിഡന്റ് ജെസ്വിന്‍ ബിനോയ്, യൂണിറ്റ്, ഫൊറോന, മലബാര്‍ റീജിയണ്‍, അതിരൂപതാ ഭാരവാഹികളുടെയും കൂട്ടായ പ്രയത്‌നത്താല്‍ വിജയകരമായി തന്നെ ESPERANZA 2K24 അവസാനിക്കുകയുണ്ടായി. ജപമാല,വി.കുര്‍ബാന,അടുത്തുള്ള കെ.സി.വൈ.എല്‍ യൂണിറ്റ് സന്ദര്‍ശനവും, കുറുമ്പാലകോട്ട മല ട്രെക്കിങ്, ക്യാമ്പ് ഫയര്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ക്‌നാനായ സമുദായത്തെ പറ്റി മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ഫാ. ജിസ്മോന്‍ സണ്ണിയും, കെ സി വൈ എല്‍ സംഘടനയെ പറ്റി ജോണിസ് പി സ്റ്റീഫനും ക്ലാസുകള്‍ നയിച്ചു.
മലബാര്‍ റീജിയണ്‍ സി.അഡൈ്വസര്‍ സി.സുനിയും മടമ്പം കെ.സി.വൈ.എല്‍ ഡയറക്ടര്‍ സജി ഞരളക്കാട്ടുക്കുന്നേലും ക്യാമ്പില്‍ സജീവസാന്നിധ്യമായിരുന്നു.