സീറോ മലബാര്‍ , ലത്തീന്‍,മലങ്കര റീത്തുകളില്‍ നിന്നുമുള്ള 32 രൂപതകളിലെ അധ്യാപകരുടെ സംഘടനയായ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ സംസ്ഥാന പ്രസിഡന്റായി കോട്ടയം അതിരുപതാംഗം ടോം കരികുളം തെരഞ്ഞെടുക്കപ്പെട്ടു. കോട്ടപ്പുറം രൂപതയുടെ ആതിഥേയത്വത്തില്‍ വടക്കന്‍ പറവൂരില്‍ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന പ്രസിഡന്റ് ബിജുഓളാട്ടു പുറത്തിന്റെ അധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കെ സി ബി സി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് മുഖ്യ പ്രഭാഷണവും കോട്ടപ്പുറം രൂപതാദ്ധ്യക്ഷന്‍ മാര്‍ അംബ്രോസ് പുത്തന്‍വീട്ടില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ ആന്റണി അറയ്ക്കല്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
കേരള കാത്തലിക്ക് ടീച്ചേഴ്സ് ഗില്‍ഡ് തെക്കന്‍ മേഖല ജനറല്‍ സെക്രട്ടറിയായി സ്റ്റീഫന്‍സണ്‍ എബ്രഹാം ഒടിമുഴങ്ങയിലും സെക്രട്ടറിയായി ഉഷ മേരി ജോണും തെരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ ഗില്‍ഡ് സംസ്ഥാന സെക്രട്ടറിയായിരുന്ന ടോം കരികുളം
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ വൈസ് പ്രസിഡന്റ്,
അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, വിശ്വാസ പരിശീലന കമ്മീഷനംഗം , വിജിലന്‍സ് കമ്മീഷന്‍ അംഗം, മലയാള ഐക്യവേദി സംസ്ഥാന കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
കെ സി വൈ എല്‍ അതിരൂപത മുന്‍ വൈസ് പ്രസിഡന്റും,നീണ്ടൂര്‍ ഗ്രാമപഞ്ചായത്തംഗവുമായിരുന്നു. കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളം അധ്യാപകനാണ്. കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോനാ ഇടവകാംഗം. ഭാര്യ എത്സി ടോം അരീക്കര വാലിമറ്റത്തില്‍ കുടുംബാംഗം