നാടന്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു

ഉഴവൂര്‍: കെ.സി.സി കോട്ടയം അതിരൂപത കര്‍ഷക ഫൊറത്തിന്റെ ആഭിമുഖ്യത്തില്‍ വിഷരഹിത – മായ രഹിത ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനവും ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ നാടന്‍ പച്ചക്കറികളുടെ വിത്ത് വിതരണം ചെയ്തു. വിത്ത് വിതരണംപള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍ പാരീഷ് കൗണ്‍സില്‍ പ്രസിഡന്റ് സിറിയക്ക് വേലിക്കട്ടേലിനു നല്‍കി ഉല്‍ഘാടനം നിര്‍വഹിച്ചു. കര്‍ഷക ഫൊറം രൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്,കര്‍ഷക ക്ലബ്ബ് കണ്‍വീനര്‍ തോമസ് മുളയ്ക്കല്‍, കെ.സി.സി. യൂണിറ്റ് സെക്രട്ടറി സജി ഒറ്റത്തെങ്ങാടി എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

Previous Post

കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നവ നേതൃത്വം

Next Post

കരിപ്പാടം: കല്ളേലിമണ്ണില്‍ (പന്നിവേലില്‍) ആനി ഏബ്രാഹം

Total
0
Share
error: Content is protected !!