മാനസിക ആരോഗ്യ സംരകഷണ സെമിനാര്‍ ഒരുക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാനസിക ആരോഗ്യ സംരകഷണ സെമിനാര്‍ സംഘടിപ്പിച്ചു. പൂതാളി സെന്റ് ജെയിംസ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തപ്പെട്ട സെമിനാറിന്റ്റെ ഉദ്ഘാടനം പൂതാളി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സൈജു പുത്തന്‍പറമ്പില്‍ നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, അനിമേറ്റര്‍ മിനി സണ്ണി, ലിസി ടോമി, മേഴ്‌സി ജോസ്, ബിന്‍സി ജോബി എന്നിവര്‍ പ്രസംഗിച്ചു. മാനസിക ആരോഗ്യം സ്ത്രീകളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി മാനസിക ആരോഗ്യവിദഗ്ദ്ധ സിസ്റ്റര്‍ ഡെല്‍മിയ എഫ് സി സി സെമിനാര്‍ നയിച്ചു.

 

 

Previous Post

പരിസ്ഥിതി മിത്ര അവാര്‍ഡ് 2024 നായി അപേക്ഷ ക്ഷണിക്കുന്നു

Next Post

സ്വാശ്രയം – സ്വാശ്രയസംഘ പ്രതിനിധി സംഗമവും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!