ബെന്‍സന്‍വില്ലില്‍ മുതിര്‍ന്നവര്‍ക്ക് ഒരു സ്‌നേഹകൂട്ടായ്മ

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ദേവാലയത്തില്‍ മുതിര്‍ന്നവര്‍ക്കായി ഒരു സ്‌നേഹകൂട്ടായ്മ ‘ജോയ്’ എന്നു പേരിട്ട് രൂപീകരിച്ചു.വികാരി ഫാ.തോമസ് മുളവനാല്‍ ഈ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പരസ്പരമുള്ള കരുതലിന്റെ സന്ദേശമാകണം ഈ സ്‌നേഹകൂട്ടായ്മ എന്നും, ഒപ്പം മറ്റുള്ളവര്‍ക്ക് താങ്ങായി മാറുന്നതുമാകണം ‘ജോയ്’ കൂട്ടായ്മ എന്നും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

അസി.വികാരി ഫാ.ബിന്‍സ് ചേത്തലില്‍ ആശംസകള്‍ അര്‍പ്പിച്ചു. കൂട്ടായ്മയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ജോയി ആയി ജോളി ആയി നമ്മെ മാറ്റുന്നതാവണം ഈ ഒത്തുചേരല്‍ എന്ന് തന്റെ ആശംസാസന്ദേശത്തില്‍ സൂചിപ്പിച്ചു. തോമസ് കുന്നുംപുറം , കുര്യന്‍ നെല്ലാമറ്റം, റീത്താമ്മ ആക്കാത്തറ എന്നിവര്‍ കര്‍മ്മപരിപാടികള്‍ക്ക് രൂപം നല്‍കി. വിവിധ മത്സരങ്ങളും കൂട്ടായ്മയുടെ ഭാഗമായി നടത്തപ്പെട്ടു. എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് പാകം ചെയ്ത ചെണ്ടമുറിയനും മുളക് പൊട്ടിച്ചതും ഏവരും ആസ്വദിച്ചു. അമ്പതോളം പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. എല്ലാ ആദ്യശനിയാഴ്ചയും ‘ജോയ്’ കൂട്ടായ്മ തുടര്‍ന്നും സംഘടിപ്പിക്കുവാനാണ് തീരുമാനം.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

ഉഴവൂര്‍: നെല്ലിക്കാട്ടില്‍ അന്നമ്മ ജോസഫ്

Next Post

കുട്ടികള്‍ക്ക് ഉല്ലാസ വിരുന്നൊരുക്കി ചൈതന്യ പാര്‍ക്കില്‍ ബോള്‍ പൂള്‍

Total
0
Share
error: Content is protected !!