കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ Knanaya Vaganza 2024 ഏകദിന ഔട്ട് ഡോര്‍ പിക്‌നിക് നടത്തി

കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍, KKCA അംഗങ്ങള്‍ക്കായി അബ്ബാസിയ യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് *Knanaya Vaganza 2024* എന്ന പേരില്‍ ഏകദിന പിക്‌നിക് നടത്തി. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടിയില്‍ 15 കൂടാരയോഗങ്ങള്‍ 5 സോണുകളായി തിരിച്ച് സ്‌പോര്‍ട്‌സ് & ഗയിംസ് പരിപാടികള്‍ നടത്തി. ക്‌നാനായ ഘോഷയാത്രയോട് കൂടി ആരംഭിച്ച പരിപാടിയില്‍ നിരവധി കലാരൂപങ്ങള്‍ അണിനിരന്നു. ക്‌നാനായ പാരമ്പര്യവും, ബൈബിളും, ഭാരത സംസ്‌കാരവും എല്ലാം കോര്‍ത്തിണക്കിയ നയനമനോഹരമായ ഘോഷയാത്രയില്‍ ക്‌നാനായ മക്കള്‍ ഒരുമയോടെ അണിനിരന്നു.

അതിനുശേഷം നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ KKCA പ്രസിഡന്റ് ശ്രീ. സുജിത് ജോര്‍ജ് അധ്യക്ഷത വഹിച്ചു. KKCA ജനറല്‍ സെക്രട്ടറി ശ്രീ. ഡോണ തോമസ് തയ്യില്‍ എല്ലാവര്‍ക്കും സ്വാഗതം അറിയിച്ചു. കുവൈറ്റില്‍ നിലവിലുള്ള KKCA മുതിര്‍ന്ന അംഗങ്ങളായ ശ്രീ. ഫിലിപ്പ് തോമസും, ശ്രീ. സിറിയക് ജോസഫും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നടത്തി. ക്‌നാനായ സമുദായ അംഗവും MSP സഭ അംഗവുമായ Rev. Fr. അനൂപ് എബ്രഹാം ഇളവുംകള്‍ച്ചാലില്‍ മുഖ്യ അതിഥി ആയി എത്തി, അനുഗ്രഹ പ്രഭാഷണം നടത്തുകയും KKCA പതാക ഉയര്‍ത്തി പരിപാടിക്ക് മാറ്റുകൂട്ടുകയും ചെയ്തു. അതിനുശേഷം ഓരോ പ്രായപരിധിയിലുമുള്ള അംഗങ്ങള്‍ക്ക് അനുയോജ്യമായ വിവിധയിനം കായിക മത്സരങ്ങള്‍ നടത്തി വിജയികള്‍ക്ക് പാരിതോഷികവും നല്‍കി.

സന്ദര്‍ശനോദ്ദേശ്യത്തില്‍ കുവൈത്തിലെത്തിയ മാതാപിതാക്കളെയും, നവദമ്പതികളെയും പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി.

ഉച്ചയ്ക്കുശേഷം നടന്ന അത്യന്തം വാശിയേറിയ വടംവലി മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ അബ്ബാസിയ ZONE 1 ഉം വനിതാ വിഭാഗത്തില്‍ ZONE 5 ഉം വിജയികളായി. ഓവറോള്‍ ചാമ്പ്യന്മാരായി അബ്ബാസിയ zone 1 നെ തെരഞ്ഞെടുത്തു. KKCA ട്രഷറര്‍, ശ്രീ. ഷിജോ ജോസഫ് എല്ലാവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു. വൈകുന്നേരം 6 മണിയോടെ, ഒരു നല്ല ദിവസം ഫലപ്രദമായി ചിലവഴിച്ച ചാരിതാര്‍ത്ഥ്യത്തോടെ പിക്‌നിക് അവസാനിച്ചു.

 

Previous Post

ആദ്യഘട്ട ദൈവവിളി ക്യാമ്പ് ആരംഭിച്ചു

Next Post

Inside VATICAN

Total
0
Share
error: Content is protected !!