ജല സംരക്ഷണ സന്ദേശ യാത്രയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് കോളേജ് ഓഫ് നഴ്‌സിങ്മായി സഹകരിച്ച് ജലസംരക്ഷണ സന്ദേശ യാത്ര നടത്തി. കോട്ടയത്തുനിന്നും ആരംഭിച്ച് വിവിധ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ഇടുക്കിയില്‍ എത്തിച്ചേര്‍ന്ന ജാഥക്ക് മുരിക്കാശ്ശേരിയില്‍ വന്‍പിച്ച സ്വീകരണം നല്‍കി. കൊടിയ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഓരോ തുള്ളിയും നാളെക്കായി കരുതി വെക്കണം എന്ന സന്ദേശവുമായാണ് യാത്ര സംഘടിപ്പിച്ചത്. ജീവാമൃതമായ ജലത്തിന്റെ അമിതമായ ദുരുപയോഗം തടയുന്നതിന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ജല സംരക്ഷണ സന്ദേശ യാത്രയുടെ ലക്ഷ്യം. ജല സംരക്ഷണത്തെ സംബന്ധിച്ച ലഘു ലേഖകള്‍, ചര്‍ച്ചകള്‍, ഫ്‌ലാഷ് മൊബ് എന്നിവയും സന്ദേശ യാത്രയുടെ ഭാഗമായിരുന്നു. മുരിക്കാശ്ശേരിയില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ്പ്രസിഡന്റ് ഫാ. ഷാജി പൂത്തറ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡോക്ടര്‍ മാത്യു പുള്ളോലില്‍, ജി ഡി എസ് പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജി ജി വെളിഞ്ചായില്‍, ലിഡ സ്റ്റെബിന്‍, അനിമേറ്റര്‍ രജനി റോയി, കാരിത്താസ് നഴ്‌സിംഗ് കോളേജ് അധ്യാപകരായ മെബിന്‍ നൈനാന്‍ ബാബു, സിസ്റ്റര്‍ അനു, എന്നിവര്‍ പ്രസംഗിച്ചു.

Previous Post

കൂടല്ലൂര്‍ സ്‌കൂളില്‍ ടേബിള്‍ ടെന്നീസ് ക്ലബ്

Next Post

കെ.സി.ഡബ്ള്യൂ.എ ബാംഗ്ളൂര്‍ ഫൊറോന വനിതാ ദിനാഘോഷം

Total
0
Share
error: Content is protected !!