കാരിത്താസ് ആശുപത്രിയുടെ വനിതാദിന ആഘോഷങ്ങള്‍ക്ക് സമാപനം

തെള്ളകം : അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ചുള്ള വനിതാദിന ആഘോഷമായ സഖി 2024 കാരിത്താസ് ആശുപത്രിയില്‍ സംഘടിപ്പിച്ചു. 75 % വനിതാ ജീവനക്കാരുടെ സാന്നിധ്യത്തിലൂടെ സ്ത്രീ ശാക്തീകരണത്തിന്റെ പുതുമാതൃക കേരളത്തിന് മുന്‍പില്‍ പണ്ടേ തുറന്നിട്ട കാരിത്താസിലെ വനിതാദിന ആഘോഷങ്ങള്‍ ആശുപത്രി അങ്കണത്തില്‍ സ്ഥാപിച്ച ‘ഫോട്ടോ കേവോടു’കൂടി മാര്‍ച്ച് 6 ന് ആരംഭിച്ചു.

ആശുപതിയില്‍ ജോലി ചെയ്യുന്ന വനിതകളുടെ ചിത്രങ്ങള്‍ അലങ്കരിച്ചുകൊണ്ട് ഒരുക്കിയ പ്രത്യേക കേവില്‍ രോഗികളും സന്ദര്‍ശകരും ഉള്‍പ്പെടെ വിവിധ ആളുകളാണ് സന്ദര്‍ശനത്തിന് എത്തിയത്. ഇതോടൊപ്പം ആശുപതിയിലെ വനിതാ ജീവനക്കാര്‍ക്കും കാരിത്താസ് നഴ്‌സിംഗ് & ഫാര്‍മസി കോളേജ് വിദ്ധ്യാര്‍ഥിനികള്‍ക്കുമായി പ്രത്യേക ടാലന്റ്‌ഷോ- ആയ Inspire 2024 മാര്‍ച്ച് 7 തിയതി ഡയമണ്ട് ജൂബിലി ഹാളില്‍ വച്ച് നടത്തപ്പെട്ടു. പഠനത്തിനും ജോലിത്തിരക്കിനുമിടയിലും സര്‍ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണ് ഇത് വഴി വനിതകള്ക്കായി കാരിത്താസ് ഒരുക്കിയത്.

കോട്ടയത്തും പരിസര പ്രദേശത്തുമുള്ള വനിതാ സംരംഭകരെ പ്രചോദിപ്പിക്കുവാനായി അന്താരഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8 ന് കാരിത്താസ് അങ്കണത്തില്‍ പ്രത്യേക സ്റ്റാളും ഇതോടൊപ്പം
സജ്ജമാക്കിയിരുന്നു. ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ലൗലി ജോര്‍ജ് സംരംഭക സ്റ്റാലിന്റെ ഉത്ഘാടനം നിര്‍വഹിച്ചു .

സഖി 2024 വനിതാ ദിന ആഘോഷങ്ങളുടെ ഔപചാരിക ഉത്ഘാടനം കോട്ടയം ജില്ലാ കളക്ടര്‍ ശ്രീമതി വി. വിഘ്നേശ്വരി ഐ എ എസ് നിര്‍വഹിച്ചു. ഭൂരിഭാഗവും വനിതകള്‍ ജോലി ചെയ്യുന്ന കാരിത്താസ്, വനിതകളുടെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് സ്തുത്യര്ഹമാണെന്നും ഇത് മറ്റ് സംരംഭങ്ങള്‍ മാതൃകയാക്കേണ്ടതെന്നും ശ്രീ വിഘ്നേശ്വരി പറയുകയുണ്ടായി .

ഇതിന്റെ തുടര്‍ച്ചയായി 2024 വനിതത്തിന്റെ ആപ്തവാക്യമായ ‘Invest in women: Accelerate progress’ എന്ന വിഷയത്തത്തെക്കുറിച്ച് പ്രത്യേക പാനല്‍ ചര്‍ച്ച നടത്തപ്പെട്ടു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ സന്ധ്യ ജോര്‍ജ് , തെള്ളകം ഹാങ്ങ് ഔട്ട് പ്ലേ വേള്‍ഡ് പാര്‍ക്ക് സ്ഥാപക ചിന്നു മാത്യു , റോളര്‍ സ്‌കേറ്റിംഗ് ദേശിയ പുരസ്‌കാര ജേതാവ് ആന്‍ഡ്രിയ റബേക്ക ജേക്കബ് , ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുഎവെന്‍സര്‍ അനൂഷ ജോര്‍ജ് എന്നിവര്‍ അടങ്ങിയ പാനലില്‍ വനിതകളുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ നിക്ഷേപം സാമൂഹിക വളര്‍ച്ചക്ക് എത്രമാത്രം ഗുണപ്രദമാകും എന്ന വിഷയത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടക്കുകയുണ്ടായി.

തുടര്‍ന്ന് കെ. സി. വൈ. എല്‍, കോട്ടയം അതിരൂപത, സര്ഗക്ഷേത്ര , ബി.സി.എം കോളേജ് എന്നിവരുമായി സഹകരിച്ചുകൊണ്ട് നടത്തിയ കാന്‍സര്‍ രോഗികള്‍ക്കായുള്ള പ്രത്യേക ഹെയര്‍ ഡൊണേഷന്‍ പ്രോഗ്രാമിന്റെ ഉത്ഘാടനം കാന്‍സര്‍ സര്‍വൈവറും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നിഷ ജോസ് കെ മാണി നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി 15 ഓളം യുവതികളാണ് കാന്‍സര്‍ രോഗികള്‍ക്കായി മുടി ദാനം ചെയ്തത്

കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ബിനു കുന്നത്ത് , ജോയിന്‍ ഡയറക്ടര്‍മാരായ ഫാ, ജോയ്സ് നന്ദിക്കുന്നേല്‍ , ഫാ സ്റ്റീഫന്‍ തേവാര്‍പ്പറമ്പില്‍ , ഫാ ജിസ്‌മോന്‍ മഠത്തില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു .

 

Previous Post

പയ്യാവൂര്‍ ടൗണ്‍: ചുണ്ടപ്പറമ്പ് മംഗലശേരില്‍ തോമസ്

Next Post

ഉഴവൂര്‍: കുടിയിരുപ്പില്‍ മത്തായികുഞ്ഞ്‌

Total
0
Share
error: Content is protected !!