മള്ളൂശ്ശേരി: കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന് മള്ളൂശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ KCC, KCWA, KCYL, വിന്‍സെന്റ് ഡി പോള്‍, ലീജന്‍ ഓഫ് മേരി എന്നീ സംഘടനകളോട് ചേര്‍ന്ന് മദ്യവിരുദ്ധ ഞായര്‍ ആചരണം നടത്തി കമ്മീഷന് അതിരൂപത പ്രസിഡണ്ട് ശ്രീ ജോസ്മോന് പുഴക്കരോട്ട് ലഹരി വിരുദ്ധ സന്ദേശം നല്കി.
ലഹരി വിരുദ്ധ സന്ദേശം നല്കുന്ന രാസ ലഹരികള്‍ എന്ന പുസ്തകം എല്ലാ ഭാരവാഹികള്‍ക്കും വികാരി ഇന്‍ചാര്‍ജ് ഫാ സ്റ്റാബിന് നീര്പാറമലയില് നല്കി.
ടെമ്പറന്‍സ് കമ്മീഷന് അംഗം ജെയിംസ് മാത്യു ചെട്ടിയാത്ത്,KCC പ്രസിഡന്റ് P P സൈമണ്‍ പുത്തന്‍പറമ്പില്‍,സെക്രട്ടറി തോമസ് കുര്യന് പറമ്പേട്ട്,KCWA വൈസ് പ്രസിഡന്റ് ബേബിക്കുട്ടി മാത്യു പുത്തന്‍പറമ്പില്‍,KCYL പ്രസിഡന്റ് അഖില്‍ തോമസ് പാഴൂര്‍,കൂടാരയോഗം കേന്ദ്ര പ്രസിഡന്റ് റ്റിറ്റി ജോസ് ഇടയാഞ്ഞിലി,വിന്‍സെന്റ് ഡി പോള്‍ പ്രസിഡന്റ് M C അലക്സ് റോസാലയം, ലീജന്‍ ഓഫ് മേരി പ്രസിഡന്റ് മോളി തമ്പി തൈക്കാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.