വന്യജീവി ആക്രമണം: പ്രതിക്ഷേധ ധര്‍ണയിലും റാലിയിലും കോട്ടയം അതിരൂപതാ അംഗങ്ങള്‍ പങ്കെടുത്തു

കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാശ്യപ്പെട്ട് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച ഏകദിന ധര്‍ണയിലും കര്‍ഷക പ്രതിഷേധ റാലിയിലും കോട്ടയം അതിരൂപതയും താമരശ്ശേരി, തലശ്ശേരി രൂപതകളും പങ്കെടുത്തു. കോട്ടയം അതിരൂപതയെ പ്രതിനിധീകരിച്ച് പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാലയില്‍, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍ , ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം , മലബാര്‍ റീജിയന്‍ പ്രസിഡന്‍റ് ജോസ് കണിയാപറമ്പില്‍ , അതിരൂപത ജോയിന്‍്റ് സെക്രട്ടറി ഷിജു കൂറാനയില്‍ , പെരിക്കല്ലൂര്‍ ഫൊറോന പ്രസിഡന്‍റ് ജോണി പുത്തന്‍ കണ്ടത്തില്‍, കടുത്തുരുത്തി ഫൊറോന സെക്രട്ടറി ജോര്‍ജുകുട്ടി വലിയവീട്ടില്‍ , കട്ടച്ചിറ യൂണിറ്റ് ട്രഷറര്‍ അനീഷ് പഴയപീടികയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരിക്കല്ലൂര്‍ ഫൊറോനയിലെ  മുഴുവന്‍ വൈദികരും സിസ്റ്റേഴ്സും അല്മായ സഹോദരങ്ങളും പങ്കെടുത്തു.

Previous Post

ബി സി എം കോളേജില്‍ നവീകരിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം

Next Post

മലയോര മേഖലയിലെ വന്യജീവി ആക്രമണം : സര്‍ക്കാര്‍ നിസ്സംഗത വെടിയണം

Total
0
Share
error: Content is protected !!