ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസംഗമം മാര്‍ച്ച് 7 ന് കൊടുങ്ങല്ലൂരില്‍

കോട്ടയം: എ.ഡി 345 മാര്‍ച്ച് 7 ന് ക്നായിത്തോമായുടെയും ഉറഹാ മാര്‍ ഔസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടന്ന ചരിത്ര പ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ അല്‍മായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ പങ്കാളിത്തത്തോടെ മാര്‍ച്ച് 7 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കൊടുങ്ങല്ലൂരില്‍ ‘കുടിയേറ്റ അനുസ്മരണ സംഗമവും ക്നായി തോമാദിനാചരണവും’ സംഘടിപ്പിക്കുന്നു. 1679 വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണ മെസൊപ്പൊട്ടോമിയ ദേശത്തുനിന്നും കൊടുങ്ങല്ലൂരില്‍ വന്നിറങ്ങി ഭാരത ക്രൈസ്തവ സഭയ്ക്ക് പുതുജീവനും സഭാസംവിധാനങ്ങളും ഒരുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ക്‌നാനായക്കാര്‍ 1179 വര്‍ഷങ്ങള്‍ക്കുശേഷം കൊടുങ്ങല്ലൂരില്‍നിന്നും പൂര്‍ണ്ണമായി വിട്ടുപോന്നിട്ട് 2024 ല്‍ 500 വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണ് വിപുലമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കോട്ടപ്പുറം കോട്ടയ്ക്ക് സമീപം അതിരൂപത നിര്‍മ്മിക്കുന്ന ഓര്‍മ്മക്കൂടാരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും അന്നേദിവസം തുടക്കം കുറിക്കും.

Previous Post

വെളിയന്നൂര്‍: പുളിയ്ക്കപറമ്പില്‍ സ്റ്റീഫന്‍ മത്തായി

Next Post

പെരിക്കല്ലൂര്‍: പുറക്കാട്ട് കുര്യാച്ചന്‍

Total
0
Share
error: Content is protected !!