കണ്ണൂര്‍: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേരളസംസ്ഥാന വനിതാ-ശിശുവികസന വകുപ്പുമായി ചേര്‍ന്ന് കൂത്തുപറമ്പ് നിര്‍മ്മലഗിരി സെന്റ്മേരീസ് ഇടവകയിലെ മാതൃവേദി അംഗങ്ങള്‍ക്കായി സ്ത്രീസുരക്ഷ നിയമങ്ങളെക്കുറിച്ച് ഏകദിന ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, ഭരണഘടന അനുവദിക്കുന്ന നിയമങ്ങളെക്കുറിച്ചും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ.രേഖ അഭിലാഷ് ക്ലാസ്സ് നയിച്ചു. സെമിനാറിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ് മാനേജര്‍ റവ. ഫാ. ഷാജി തെക്കേമുറിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാതൃവേദി പ്രസി. ഡോ. ദീപ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. വൈസ്പ്രസി. ഷാന്റി ഇടുപ്പ് നന്ദി പറഞ്ഞു.