ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ പടമുഖം ഫൊറോന ഭാരവാഹികളുടെ സംയുക്ത നേതൃസംഗമം തടിയമ്പാട് മരിയസദന് പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. പടമുഖം ഫൊറോന വികാരി ഫാ. ഷാജി പൂത്തറയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കെ സി സി പടമുഖം ഫൊറോനാ പ്രസിഡന്റ് അഭിലാഷ് പതിയില്‍, കെ സി ഡബ്ലിയു എ പടമുഖം ഫൊറോനാ പ്രസിഡന്റ് മഞ്ജു ജിന്‍സ്, കെ,സി.സി ഫൊറോന സെക്രട്ടറി ജോണ്സണ് നാക്കോലിക്കര, കെ സി വൈ എല്‍ ചക്കുപള്ളം യൂണിറ്റ് പ്രസിഡന്റ് അല്‍ജോ ജോസ് പ്ലാമൂട്ടില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈദിക- സമര്‍പ്പിത-അല്മായ – സമുദായ സംഘടനാ പ്രതിനിധികള്‍, പാരിഷ് കൗണ്‍സില്‍ -പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ആറുമാസത്തേക്ക് സംയോജിതമായി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. യൂണിറ്റ് ഫൊറോന ഭാരവാഹികളുടെയും ചാപ്ലെയിന്മാരുടേയും സമര്‍പ്പിത പ്രതിനിധികളുടേയും സംയുക്ത പഠനശിബിരം മെയ്മാസത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു. മൂന്നു സമുദായ സംഘടനകളുടേയും സഹകരണത്തോടെ ഹൈറേഞ്ച് സ്റ്റാര്‍സ് പ്രോഗ്രാം വിപുലമാക്കുവാനും ഓഗസ്റ്റില്‍ ഹൈറേഞ്ച് ക്നാനായ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു.