രാജപുരം: ക്നാനായ മലബാര്‍ കുടിയേറ്റ സ്മരക മന്ദിര നിര്‍മ്മാണ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗവും സ്ഥലം മാറി പോകുന്ന കമ്മിറ്റി ചെയര്മാന് കൂടിയായ രാജപുരം ഫൊറോന വികാരി ഫാ. ജോര്‍ജ് പുതുപ്പറമ്പിലിന് യാത്രയയപ്പും നല്കി.
വര്‍ക്കിംഗ് ചെയര്മാന് ഫാ. ജോസഫ് തറപ്പുതൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജോഷി വല്ലാര്‍കാട്ടില്‍, സജി കുരുവിനാവേലില്‍, ഫാ. ഡിനോ കുമ്മാനിക്കാട്ട്, ബാബു കദളിമറ്റം, സ്റ്റീഫന്‍ മൂരിക്കുന്നേല്‍, അഡ്വ. കെ. റ്റി ജോസ്, ബേബി ഒഴുങ്ങാലില്‍, ബിനീഷ് വാണിയംപുരയിടത്തില്‍ എന്നിവര്‍ സംസാരിച്ചു. സ്ഥലം മാറി പോകുന്ന ചെയര്‍മാനെ മൊമന്റോയും പൊന്നാടയും അണിയിച്ച് ആദരിക്കുകയും ചെയ്തു. ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ മറുപടി പ്രസംഗം നടത്തി.കണ്‍വീനര്‍ മാത്യു പൂഴിക്കാല സ്വാഗതവും സെക്രട്ടറി സജി മുളവനാല്‍ നന്ദിയും പറഞ്ഞു.