ക്നാനായ നടവിളി മത്സരം: ഒര്‍ലാണ്ടോ ഇടവക ജേതാക്കള്‍

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ക്നാനായ റീജിയണല്‍ കമ്മിറ്റി അമേരിക്കയിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച നടവിളി മത്സരത്തില്‍ ഫ്‌ലോറിഡയിലെ ഒര്‍ലാണ്ടോ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി.

കാലിഫോര്‍ണിയയിലെ സാന്‍ ഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും ടെക്‌സസിലെ ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവക മൂന്നാം സ്ഥാനവും നേടി. കാലിഫോര്‍ണിയയിലെ സാക്രമെന്റോ സെന്റ് ജോണ്‍ പോള്‍ സെക്കന്റ് ക്നാനായ കത്തോലിക്കാ മിഷനും ഡാളസ് ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ ഇടവകയും ജനകീയ വീഡിയോക്കുള്ള സമ്മാനം നേടി.

അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികള്‍ക്ക് ക്നാനായ പാരമ്പര്യങ്ങളോടും സംസ്‌കാരത്തോടും കൂടുതല്‍ അഭിമുഖ്യം വളര്‍ത്തുന്നതിന് വേണ്ടി റീജിയണല്‍ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ എല്ലാ ഇടവകളില്‍ നിന്നുമുള്ള കുട്ടികള്‍ വളരെ ആവേശപൂര്‍വമാണ് പങ്കുചേര്‍ന്നത്. ക്നാനായ റീജിയണല്‍ ഡയറക്ടറും വികാരി ജനറാലുമായി ഫാ. തോമസ് മുളവനാല്‍ എല്ലാ വിജയികളേയും പങ്കെടുത്തവരെയും അഭിനന്ദിച്ചു. മിഷന്‍ ലീഗ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, ജനറല്‍ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സി.എം.എല്‍. റീജിയണല്‍ കമ്മിറ്റിയാണ് മത്സരങ്ങള്‍ ക്രമീകരിച്ചത്.

താമ്പായിലുള്ള ക്നായി തൊമ്മന്‍ സെന്റര്‍ (ജോസ്-ഷൈനികിഴക്കനടിയില്‍ ഫാമിലി), സ്വീറ്റ് ഫ്രോഗ് ഷോപ്പ് (ജോബി – ജെയ്മോള്‍ കളപ്പുരക്കല്‍ ഫാമിലി) എന്നിവരാണ് ക്യാഷ് അവാര്‍ഡുകള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

 

Previous Post

പടമുഖം: പള്ളിക്കര മറിയക്കുട്ടി തോമസ്

Next Post

Orlando Parish Wins CML Knanaya Regional Nadavili Competition

Total
0
Share
error: Content is protected !!