ദേശീയ ശില്പശാല നടത്തി

ഉഴവൂര്‍ : സെന്‍്റ് സ്റ്റീഫന്‍സ് കോളജിലെ പി. ജി. ഡിപ്പാര്‍ട്ട്മെന്‍്റ് ഓഫ് കൊമേഴ്സ് റിസേര്‍ച്ച് സെല്ലും ഐ.ക്യു.എ.സി യുമായി ചേര്‍ന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ “റിസര്‍ച്ച് മെതഡോളജി’യില്‍ ദേശീയ ശില്പശാല നടത്തി. എം. ജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ടൂറിസം പ്രൊഫസ്സറും ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്ററുമായ ഡോ. റോബിനെറ്റ് ജേക്കബ് ശില്പശാല ഉദ്ഘാടനം ചെയ്തു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. ജിഷ ജോര്‍ജ് അദ്ധ്യക്ഷ്യം വഹിച്ച യോഗത്തില്‍ എസ്. ബി കോളജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആന്‍്റണി ജോസഫ് ആശംസകളര്‍പ്പിച്ചു. അമ്പിളി കാതറിന്‍ തോമസ് സ്വാഗതവും സി.എ. കുര്യന്‍ വി. ജോണ്‍ കൃതജ്ഞതയും അര്‍പ്പിച്ചു.

Previous Post

കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജന ദിനാഘോഷം

Next Post

ന്യൂജേഴ്സി ഇടവക മുത്തച്ഛൻ -മുത്തശ്ശി ദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!