ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് Western Ontarioയുടെ വാര്‍ഷിക പൊതുയോഗം ക്നായി തൊമ്മന് പാരിഷ് ഹാള്‍ ലണ്ടനില്‍ സംഘടിപ്പിച്ചു. സമ്മേളനത്തിന് പ്രസിഡണ്ട് ഫെബി തൈക്കകത്ത് അധ്യക്ഷത വഹിക്കുകയും വൈസ് പ്രസിഡന്റ് സിബി മുളയിങ്കല്‍ സ്വാഗതം അര്‍പ്പിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി മജീഷ് കീഴടത്തുമലയില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ജോയിന്റ് ട്രഷറര്‍ ജിബിന്‍ പുറത്തേച്ചിറ വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു. വുമണ്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രസിഡന്റ് ജെസ്ലി പുത്തന്‍പുരയും, KCYL റിപ്പോര്‍ട്ട് പ്രസിഡന്റ് ക്രിസ്റ്റി ആറ്റുമ്മേലും അവതരിപ്പിച്ചു.
Grade 8 ലും Grade 12 ലും graduation പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു. S.H. പള്ളി വികാരി ഫാദര്‍ സജി ചാഴിശ്ശേരി അനുഗ്രഹപ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഘടനയെ വിവിധ മേഖലകളില്‍ പിന്തുണച്ച വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു. പ്രത്യേകിച്ച് സംഘടനയുടെ പരിപാടികള്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് നല്കി സഹകരിച്ച അഭിലാഷ് മംഗലത്ത്, ബെനിഷ് മലേപറമ്പില്‍, പ്രീത് പൂത്തട്ടേല്, മൈക്കിള്‍ പുത്തന്‍പറമ്പില്‍ എന്നിവരെ പ്രത്യേകം നന്ദിപ്രകടനത്തോടെയും അഭിനന്ദനത്തോടെയും ആദരിച്ചു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച വിവിധ പരിപാടികളുടെ അവലോകനവും വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള പദ്ധതികളും വിശദീകരിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ ഡയറക്ടര്‍ ബോര്‍ഡ് ട്രസ്റ്റി ശ്രീ.സിബു താളിവേലിന് സംഘടനയുടെ പേരില്‍ നന്ദി അര്‍പ്പിച്ച് ഉപഹാരം നല്കി. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജയമോന് കൈതക്കുഴി സത്യപ്രതിജ്ഞ ചൊല്ലി പദവി ഏറ്റെടുത്തു. ജോയിന്റ് സെക്രട്ടറി ജോസ് മോന് തേക്കിലക്കാട്ടില്‍ നന്ദിപ്രസംഗം നടത്തി യോഗം സമാപിച്ചു. തുടര്‍ന്ന് ഉച്ചഭക്ഷണത്തോടുകൂടി ചടങ്ങുകള്‍ അവസാനിച്ചു.





