ചൈതന്യ : കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ 25 & 50 വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു. യോഗത്തില്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍ സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബ ജീവിതത്തിന്റെ ആത്മീയ വളര്‍ച്ചയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം അതിരൂപത വികാര ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും വിശ്വാസപരമായ ഉറച്ച അടിത്തറയ്ക്കുമുള്ള ആവശ്യകതയും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മജിഷ്യന്‍ ജോയ്‌സ് മുക്കടം മാജിക് ഷോ അവതരിപ്പിച്ചു കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതും ആത്മീയവും സാംസ്‌കാരികവുമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച ഈ സംഗമത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.





