വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ (സി.സി)യുടെ വാര്‍ഷിക ധ്യാനവും അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണവും സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ പാരീഷ് ഹാളില്‍ നടന്നു. അതിരൂപത ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. ഏബ്രഹാം പറമ്പേട്ട് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് സി.സി. പ്രസിഡന്റ് ടോം നന്ദികുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ട്രസ് ജനറല്‍ സി. ലിസ്സി ജോണ്‍ , മാര്‍ തറയില്‍ അനുസ്മരണം നടത്തി. ഫാ. ഏബ്രഹാം പറമ്പേട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സി.സി. സെക്രട്ടറി ഡോണ്‍ ബോസ്‌കോ സ്വാഗതവും മുന്‍ സി.സി. പ്രസിഡന്റ് പാട്രിക് ഓട്ടപ്പള്ളില്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന വാര്‍ഷീകധ്യാനം ഫാ. ജില്‍സണ്‍ മാത്യു കൊക്കൊട്ടുപള്ളിയില്‍ വി.സി. (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സെന്റ് ജോസഫ്‌സ് പ്രൊവിന്‍സ് ഓഫ് വിന്‍സെന്‍ഷ്യല്‍ കോണ്‍ഗ്രിഗേഷന്‍) നയിച്ചു.
വാര്‍ഷിക ധ്യാനവും മാര്‍ തോമസ് തറയില്‍ അനുസ്മരണവും നടത്തി
