യേശുക്രിസ്തുവിന്‍്റെ ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച സംരംഭത്തില്‍ പങ്കാളിയായി വിനയ ബോബന്‍

തിരുവനന്തപുരം: ജനനം മുതല്‍ സ്വര്‍ഗ്ഗാരോപണം വരെ യേശുക്രിസ്തുവിന്‍്റെ ജീവിതകഥ ചിത്രങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ട് അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ഫ്ളോറ ഇന്‍സ്റ്റിറ്റ്യൂട്ട്. പരമാവധി കലാകാരന്മാര്‍ ചേര്‍ന്ന് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ വരച്ചെന്ന വിഭാഗത്തിലാണ് ഈ സംരംഭം ഇന്‍്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ലോക റെക്കോര്‍ഡായി അംഗീകരിച്ചത്. 2025 ഒക്ടോബര്‍ 10-ന് നടന്ന ഈ റെക്കോര്‍ഡ് ഇവന്‍്റില്‍ 21 കലാകാരന്മാര്‍ ചേര്‍ന്ന് 90 ചിത്രങ്ങള്‍ സൃഷ്ടിച്ചു. യേശുക്രിസ്തുവിന്‍്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോപണം വരെ ഉള്ള ജീവിതഘട്ടങ്ങള്‍ ദൃശ്യകലാരൂപത്തിലൂടെ അവതരിപ്പിച്ചതാണ് ഈ സംരംഭത്തിന്‍്റെ പ്രത്യേകത. ഈ ലോക റെക്കോര്‍ഡ് നേട്ടത്തില്‍ വിനയ ബോബനും പങ്കെടുത്തു. കാരിത്താസ് ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.ബോബന്‍ തോമസ് ഒട്ടക്കാട്ടിലിന്‍െറ ഭാര്യയാണ് വിനയ. റെക്കോര്‍ഡ് ഇവന്‍്റില്‍ പങ്കെടുത്തതിന് വിനയ ബോബന് ഇന്‍്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്‍്റെ ഒൗദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

Previous Post

സൈബര്‍ സുരക്ഷാ പരിശീലനം

Next Post

ചക്കുപള്ളം: മേരി ഫിലിപ്പ് മുളവനാല്‍

Total
0
Share
error: Content is protected !!