വത്തിക്കാനിലൊരു അപൂര്‍വ സംഗമം

ലോകമെമ്പാടുമുള്ള 70 , 000 അള്‍ത്തര ശുശ്രൂഷകരാണ് കഴിഞ്ഞ ആഴ്ചയില്‍ റോമില്‍ സന്ദര്‍ശനത്തിനത്തെിയതും ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ സെന്‍റ് പീറ്റേഴ്സിലെ ചത്വരത്തില്‍ സ്വീകരിച്ചതും. അവരെ അഭിസംബോധന ചെയ്തപ്പോള്‍ ‘‘ നിങ്ങളോടൊപ്പം ’’ with you എന്ന രണ്ടു വാക്കുകളാണുപയോഗിച്ചത്. ദൈവം നിങ്ങളോടു കൂടിയുണ്ട്, സഭ നിങ്ങളോടൊപ്പമുണ്ട്. ഞാനും നിങ്ങളോടൊപ്പമുണ്ട്- മാര്‍പാപ്പ പറഞ്ഞു.
അപൂര്‍വമായ ഈ ഒരാഴ്ചത്തെ അള്‍ത്താര ബാലിക ബാലന്മാരുടെ തീര്‍ഥാടന സംഗമം സംഘടിപ്പിച്ചത് ലുക്സം ബര്‍ഗിലെ കാര്‍ഡിനല്‍ ഹോള്‍ റിച്ച് ജീന്‍ ക്ളൗഡാണ്. അള്‍ത്താര ശുശ്രൂഷികളുടെ ഒരു അന്തര്‍ദേശിയ സംഘടന തന്നെയുണ്ട്. അള്‍ത്താര ശുശ്രൂഷികളില്‍ നിന്നും പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കും ഉണ്ടാകുന്ന സാധ്യതകള്‍ ഏറെയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അള്‍ത്താര ശുശ്രൂഷകരായി പെണ്‍കുട്ടികളെയും സ്വീകരിക്കുന്നുണ്ട്.

കത്തോലിക്ക സഭ ചേര്‍ത്തു പിടിക്കേണ്ട ഒരു ഗ്രൂപ്പ് ആണെന്നുള്ള സന്ദേശമാണ് ഈ സംഗമം വഴിനല്‍കിയത്. ഒപ്പം വൈദിക സമൂഹത്തില്‍ നിന്നുണ്ടായ മുറിവുകള്‍ക്കുള്ള ഒരു ക്ഷമാപണവും.

പിന്നാമ്പുറം: ഇശോ സഭാംഗമായ കാര്‍ഡിനല്‍ ഹോള്‍ റിച്ച് ക്ളൗഡ് എഴുതിയ പുസ്തകത്തിന് ആമുഖം എഴുതിയത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. മാത്രവുമല്ല ഫ്രാന്‍സിസ് പാപ്പയുടെ ഏഴ് ഉപദേശകരില്‍ ഒരാളും സാര്‍വത്രിക സഭാസിനഡിന്‍െറ സംഘാടക സഹായിയുമാണ് ഈ പുസ്തകം എഴുതിയ കാര്‍ഡിനല്‍ ഹോള്‍റിച്ച്. ഈ പുസ്തകം ‘‘സഭയിലെ സ്ത്രീകളുടെ ശുശ്രൂഷ’’കളുമായി ബന്ധപ്പെട്ടതാണ്.
ഫാ. തോമസ് കോട്ടൂര്‍

Previous Post

പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂടിവരവ് സംഘടിപ്പിച്ചു

Next Post

ഉഴവൂര്‍ ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!