ഈ വര്‍ഷത്തെ ഉഴവൂര്‍ വോളിയില്‍ പുരുഷ വിഭാഗത്തില്‍ ഹോളി ഗ്രെയ്സ് കോളേജ് മാള കോളേജും വനിത വിഭാഗത്തില്‍ അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരിയും ചാമ്പ്യന്‍ മാരായി. അത്യന്തം ആവേശകരമായ ഫൈനല്‍ മത്സര ങ്ങളില്‍ ഹോളി ഗ്രെയ്സ് കോളേജ് മാള 22-25, 25-23, 25- 22, 27-25 എന്ന സ്‌കോറിന് SNG കോളേജ് ചേലന്നൂരിനെ തോല്‍പിച്ചുകൊണ്ട് 35 മത് ബിഷപ്പ് തറയില്‍ മെമോറിയാല്‍ ഇന്റര്‍ കോളേജിയേറ്റ് ട്രോഫിക്ക് അവകാശിയായി. പാല അല്‍ഫോന്‍സ കോളേജിനെ നേരിട്ടുള്ള മുന്ന് സെറ്റുകള്‍ക്ക് അടിയറവു പറയിച്ചാണ് അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി വനിതാ വിഭാഗം കിരീടമണിഞ്ഞുകൊണ്ട് സിസ്റ്റര്‍ ഗോരേത്തി മെമ്മോറിയല്‍ ട്രോഫിയില്‍ മുത്തമിട്ടത്. സ്‌കോര്‍: 25-22, 25-22, 25-16 .

കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിന്‍സി ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനത്തില്‍ കോളേജ് പൂര്‍വവിദ്യാര്‍ത്ഥിയും വോളിബോള്‍ മുന്‍ ദേശീയ താരവുമായിരുന്ന പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജോ ജോര്‍ജ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചന്‍, കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ സ്റ്റീഫന്‍ മാത്യൂസ്, ടൂര്‍ണമെന്റ് കണ്‍വീനര്‍ ക്യാപ്റ്റന്‍ ജെയ്സ് കുര്യന്‍ കോളേജ് കായിക വിഭാഗം മേധാവിയും ടൂര്‍ണമെന്റ് സെക്രട്ടറിയുമായ ഡോ മാത്യൂസ് എബ്രഹാം എന്നിവര്‍ സംസാരിച്ചു. വോളിബോള്‍ ടൂര്‍ണമെന്റിന് ശേഷം 18, 19 തീയതികളിലായി 18 മത് ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെനന്റും 10 മത് ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ ടൂര്‍ണമെന്റും അരങ്ങേറും.






