ഉഴവൂര്‍: മയക്കുമരുന്നിനും രാസലഹരിക്കും എതിരായി സൗപര്‍ണിക എന്ന വയോജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ റാലി നടത്തപ്പെട്ടു. കോട്ടയം എ.ഡി.എം എസ് ശ്രീജിത്ത് റാലി ഫ്ളാഗ് ഓഫ് ചെയ്തു.ഫാ. അലക്സ് ആക്കപ്പറമ്പില്‍ ആശംസകള്‍ നേര്‍ന്നു. പഞ്ചായത്ത് ജംഗ്ഷനില്‍ റാലി എത്തിയപ്പോള്‍ സൗപര്‍ണികയുടെ രക്ഷാധികാരി ഡോ.തോട്ടം ശിവകരന് നമ്പൂതിരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് സംസ്ഥാന ഗവണ്മെന്്റിനും കോട്ടയം കളക്ടര്‍ക്കും ഉഴവൂര്‍ പഞ്ചായത്ത് ഭരണസമിതിക്കും നല്‍കുന്നതിനായി സൗപര്‍ണിക അംഗങ്ങള്‍ ശേഖരിച്ച ആയിരത്തോളം അംഗങ്ങള്‍ ഒപ്പിട്ട നിവേദനം പഞ്ചായത്ത് പ്രസിഡണ്ട് തങ്കച്ചന് കുടിലില്‍ ഏറ്റുവാങ്ങി . സൗപര്‍ണിക പ്രസിഡണ്ട് ഡോ. ഫ്രാന്‍സിസ് സിറിയക്, സെക്രട്ടറി കെ.യു എബ്രാഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു .റാലിക്ക് ഡോ. തോട്ടം ശിവകരന് നമ്പൂതിരി, ഡോ.സൈമണ്‍ ജോസഫ് ,പ്രൊഫ. സ്റ്റീഫന്‍ ജോസഫ്, ഡോ. ഷൈനി സ്റ്റീഫന്‍ ,അഡ്വ. സാബു സ്റ്റീഫന്‍, മാനുവല്‍ എബ്രഹാം, ആനന്ദക്കുട്ടിയമ്മ എന്നിവര്‍ നേതൃത്വം നല്കി.






