ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദസമര്‍പ്പണവും മെറിറ്റ് ഡേയും

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദസമര്‍പ്പണവും മെറിറ്റ് ഡേയും ഡോ . രാജു നാരായണസ്വാമി IAS ഉദ്ഘാടനം ചെയ്തു . ഉഴവൂര്‍ ഫൊറോന പള്ളി വികാരിയും കോളേജ് മുന്‍ മാനേജരുമായ  ഫാ. അലക്‌സ് ആക്കപ്പറമ്പിലില്‍ അധ്യക്ഷനായിരുന്നു.   വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യബോധവും ആത്മാര്‍ത്ഥതയും കൈവരിക്കണമെന്നും അങ്ങനെ ഉത്തമ പൗരന്മാരായി വളരുവാനും അദ്ദേഹം ആഹ്വാനം ചെയ്തു . സ്‌കില്‍ ഡെവലപ്‌മെന്റ് ആഡ് ഓണ്‍ കോഴ്‌സുകളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി IIIT വലവൂരുമായി ധാരണാപത്രം കൈമാറുകയും ചെയ്തു. പ്രോ മാനേജര്‍ ഡോ. T. M ജോസഫ്, കോളേജ് ബര്‍സാര്‍ ഫാ.എബിന്‍ ഇറപുറത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിന്‍സി ജോസഫ് സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് K. C കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.

 

 

Previous Post

നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ പൂര്‍ത്തിയാക്കി കാരിത്താസ് ആശുപത്രി

Next Post

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!