ഉഴവൂര്‍ കോളജിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഉഴവൂര്‍: സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ അഞ്ച് ഓഫിസ് അറ്റന്‍ഡര്‍മാരുടെയും ഒരു മെക്കാനിക്കിന്‍െറയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരള സര്‍ക്കാരിന്‍െറയും എം.ജി യൂണിവേഴ്സിറ്റിയുടെയും നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും നിയമനം. അപേക്ഷ ഫോം കോളജില്‍ നിന്ന് 1000 രൂപ നല്‍കി നേരിട്ടോ 1100 നല്‍കി തപാലിലോ വാങ്ങാവുന്നതാണ്.തപാലില്‍ വേണ്ടവര്‍ ഡി.ഡി  മാനേജര്‍, സെന്‍റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍ പി.ഒ ,കോട്ടയം, 686634 എന്ന വിലാസത്തിലായിരിക്കണം അയയ്ക്കേണ്ടത്. കൂടാതെ കോളജ് വെബ്സൈറ്റില്‍ നിന്ന് ( www.ststephens.net.in) ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകള്‍ ഒക്ടോബര്‍ മൂന്നിനകം കോളജ് ഓഫിസില്‍ ലഭിച്ചിരിക്കണം.

Previous Post

ഡോ. റെജി തോമസ് മാഞ്ഞൂരിന്‍്റെ ഇരട്ട കൃതികള്‍ പ്രകാശനം ചെയ്തു

Next Post

ജൂബിലി തീര്‍ത്ഥാടനം

Total
0
Share
error: Content is protected !!